ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ് നേടിയ കെ ശിവകുമാർ പയ്യന്നൂരിന്റെ കലാ സാംസ്‌കാരിക രംഗത്തെനിറസാനിധ്യം.




പയ്യന്നൂർ :പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ 1967 ൽ വി കെ കൃഷ്ണ പൊതുവാളിൻ്റെയും ഭാർഗ്ഗവി അമ്മയുടെയും മകനായി ജനനം. വളരെ ചെറുപ്പകാലം തൊട്ടുതന്നെ പഠനത്തോടൊപ്പം കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു ശിവകുമാർ. രവി വർമ്മ കലാസമിതിയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്.. കലാ സാംസ്കാരിക പ്രവർത്തനം ഏറ്റെടുത്തു നടത്തി പയ്യന്നൂരിൻ്റെ എല്ലാ മേഖലകളിലും തൻ്റെതായ കഴിവ് അടയാളപ്പെടുത്തി. പയ്യന്നൂരിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ദൃശ്യ യുടെ വളർച്ചയ്ക്ക് അതിന് പുതിയ മാനങ്ങൾ നൽകിയത് ശിവകുമാറിൻ്റെ നേതൃത്വത്തിന് ശേഷമാണ്. മഹാദേവ ഗ്രാമം കൾച്ചറൽ മൂവ്മെൻറ്, പുരോഗമനകലാസാഹിത്യസംഘം, പയ്യന്നൂർ പബ്ലിക് ലൈബ്രറി, മഹാദേവ ഗ്രാമം കോൽക്കളി സംഘം എന്നിവയിലൂടെ പ്രവർത്തനങ്ങൾക്ക് ശിവകുമാർ നേതൃത്വം നൽകി. പയ്യന്നൂർ ടൗണിൻ്റെ ഹൃദയഭാഗത്ത് പയ്യന്നൂർ പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്യുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. 
പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പ്രഥമ സെക്രട്ടറിയും ദൃശ്യയുടെ പ്രസിഡണ്ടുമാണ് ശിവകുമാർ.
2014 ൽ പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘം എന്ന സംഘടനയുടെ രൂപീകരണത്തോടു കൂടി കോൽക്കളിയെ ജനകീയ വൽക്കരിക്കുന്നതിന് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽപ്പരം വേദികളിൽ കോൽക്കളി അവതരിപ്പിച്ച് ജനകീയ വൽക്കരിച്ചു. പയ്യന്നൂർ കോൽക്കളിയുടെ ചരിത്രത്തിൽ സ്ത്രീകളുടെ കോൽക്കളി ആദ്യമായി അരങ്ങിലെത്തിക്കുന്നത് ശിവകുമാറിൻ്റെ നേതൃത്വത്തിലൂടെയാണ്. കോൽക്കളി രംഗത്ത് തൻ്റെ ശിക്ഷണത്തിലൂടെ ഇതിനകം 12 ബാച്ചുകൾ പുറത്തിറക്കുന്നതിനു സാധിച്ചു. യുവധാര കൾച്ചറൽ ഫോറം കോറോം ,ലാസ്യ കലാക്ഷേത്രം പിലാത്തറ , യൂത്ത് സെൻറർ പയ്യന്നൂർ, പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിൻ്റെ 3 ബാച്ചുകൾ, കൾച്ചറൽ മൂവ്മെൻ്റ്, മഹാദേവ ഗ്രാമം മഹാദേവദേശായി വായനശാലയുടെ രണ്ട് സംഘങ്ങൾ  എന്നിവയിൽ തുടങ്ങി ഈ അടുത്ത കാലത്ത് 2019 ഡിസംബർ മാസം പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 220 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൽക്കളി ഗിന്നസ് ബുക്കിലേക്ക് ഇടം നേടി. ഈ കാലയളവിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി 2017 നാഷണൽ ചൈൽഡ് ഡെവലപ്മെൻറ് കൗൺസിൽ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, തുടർന്ന് സാംസ്കാരിക വകുപ്പിൻറെ പൈതൃക കല അവാർഡ്, കേരള ഫോക്ലോർ അക്കാദമിയുടെ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കി. ലിംക ബുക്ക് ഓഫ് റെക്കോർഡ് 1 യുആർഎഫ് വേൾഡ് റെക്കോർഡ് ,ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, ഇന്ത്യൻ റെക്കോർഡ് ബുക്ക് എന്നിവയിലും ഇടം നേടി.കോൽക്കളിയോടൊപ്പം ചെണ്ടയും അഭ്യസിച്ചിട്ടുണ്ട് കേരള ലൈവ് സ്റ്റോക് ഡിപ്പാർട്മെന്റിന്റെ ജീവനക്കാരനാണ്. മക്കളായ നവ്യ, നന്ദന, ഭാര്യ വിജയശ്രീ എന്നിവർ ഈ കലാകാരന് പിന്തുണയുമായി രംഗത്തുണ്ട്.

വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാൻ 👇🏼

Post a Comment

0 Comments

Latest News

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി.